കൊല്ലം:  കുണ്ടറ നിയോജകമണ്ഡലത്തില്‍ വിവിധ റോഡുകളുടെ പൂര്‍ത്തീകരണോദ്ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിരവഹിച്ചു. 40 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച താഴത്ത് നല്ലൂര്‍ പുളിന്താനം-കുളപ്പൊയ്ക, നെല്ലിമുക്കം-എള്ളുവിള-നെടുംപൊയ്ക, ഫാത്തിമാ ജംഗ്ഷന്‍-കണഞ്ഞാം പൊയ്ക(76.4 ലക്ഷം), തത്തമുക്ക്-നരിപ്ര-കലുങ്ക്മുക്ക്(30 ലക്ഷം) എന്നീ റോഡുകളുടെ ഉദ്ഘാടനമാണ് നടന്നത്.

നല്ലൂര്‍ പുളിന്താനം-കുളപ്പൊയ്ക റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ്, പഞ്ചായത്തംഗം ഓമനകുട്ടന്‍, വിന്‍സെന്റ് തുടങ്ങിയവരും പുളിന്താനം-കുളപ്പൊയ്ക, നെല്ലിമുക്കം-എള്ളുവിള-നെടുംപൊയ്ക, ഫാത്തിമാ ജംഗ്ഷന്‍-കണഞ്ഞാംപൊയ്ക റോഡുകളുടെ ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം എസ് ശ്യാം, പഞ്ചായത്തംഗം ഷാജി വട്ടത്തറ, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ ലിന്‍ഡ, ജെ ഷാഫി തുടങ്ങിയവരും തത്തമുക്ക്-നരിപ്ര-കലുങ്ക്മുക്ക് റോഡ് ഉദ്ഘാടന ചടങ്ങില്‍ ഇളമ്പള്ളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആമിന ഷെരീഫ്, വൈസ് പ്രസിഡന്റ് ജലജ ഗോപന്‍, സ്ഥിരം സമിതി അധ്യക്ഷ ഗീതാ മുരളീധരന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഫറൂഖ് നിസാര്‍, മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.