തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ പെയിന്റിംഗ്, ഗ്രാഫിക്‌സ് പ്രിന്റ് മേക്കിംഗ് (പെയിന്റിംഗ്), ഹിസ്റ്ററി ഓഫ് ആര്‍ട്ട് ആന്റ് ഏസ്‌ത്തെറ്റിക്‌സ് എന്നീ വിഭാഗങ്ങളിലേക്ക് താത്കാലിക/ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ തിരഞ്ഞെടുക്കുന്നു. മേയ് 17ന് രാവിലെ 10.30നാണ് കോളേജില്‍ കൂടിക്കാഴ്ച നടത്തുന്നത്.
പെയിന്റിംഗിന് അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 55 ശതമാനത്തില്‍ കുറയാതെയുള്ള മാര്‍ക്കോടെ ബി.എഫ്.എ/എം.എഫ്.എ ഇന്‍ പെയിന്റിംഗാണ് യോഗ്യത. ഗ്രാഫിക്‌സ് പ്രിന്റ് മേക്കിംഗിന് (പെയിന്റിംഗ്) അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 55 ശതമാനത്തില്‍ കുറയാതെയുള്ള മാര്‍ക്കോടെ ബി.എഫ്.എ/എം.എഫ്.എ ഇന്‍ ഗ്രാഫിക് പ്രിന്റ് മേക്കിംഗാണ് യോഗ്യത.
ഹിസ്റ്ററി ഓഫ് ആര്‍ട്ട് ആന്റ് ഏസ്‌ത്തെറ്റിക്‌സിന് അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 55 ശതമാനത്തില്‍ കുറയാതെയുള്ള മാര്‍ക്കോടെ എം.എഫ്.എ ഇന്‍ ഹിസ്റ്ററി ഓഫ് ആര്‍ട്ട് ആന്റ് ഏസ്‌ത്തെറ്റിക്‌സാണ് യോഗ്യത.