മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു

ഇടുക്കി:‍ ഉടുമ്പന്ചോല ഗ്രാമപഞ്ചായത്തിലെ തിങ്കള്‍ക്കാട് പട്ടികവര്‍ഗ്ഗ കോളനിയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ രൂപികരിക്കുന്നതിന് ചേര്‍ന്ന ഊരുകൂട്ടയോഗം മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രത്യേക പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതന്ന് ഊരുകൂട്ട യോഗം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. കോളനിയുടെ സമഗ്ര വികസനം മുന്നില്‍ കണ്ട് ദീര്‍ഘ വീക്ഷണത്തോടെ പദ്ധതികള്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ അംബേദ്കര്‍ കോളനി സമഗ്ര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ വികസന പദ്ധതികളാണ് തിങ്കള്‍ക്കാട് കോളനിയില്‍ നടപ്പാക്കുന്നത്. തിങ്കള്‍ക്കാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സാലി ഷാജി മുഖ്യപ്രഭാഷണം നടത്തി. തിങ്കള്‍ക്കാട് കുടി ഊരുമൂപ്പന്‍ കെ.എന്‍ മണി വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്തംഗം മോഹനന്‍ അയ്യപ്പന്‍ സ്വാഗതവും, കട്ടപ്പന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.വൈ സുനീഷ് കൃതജ്ഞതയും രേഖപ്പെടുത്തി.

ചിത്രം: തിങ്കള്‍ക്കാട് അംബേദ്കര്‍ കോളനി ഊരുകൂട്ട യോഗം വൈദ്യുതി മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യുന്നു.
#ഇനിയുംമുന്നോട്ട്
#thinkalkkadu