കണ്ണൂർ: മൊകേരി ഹോമിയോ ആശുപത്രിക്കായി കടേപ്രത്ത് പുതുതായി നിര്‍മ്മിച്ച കെട്ടിടം ആരോഗ്യ സാമുഹ്യ നീതി വകുപ്പു മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. മൊകേരി പഞ്ചായത്ത് പ്രസിഡണ്ട് പി വത്സന്‍ അധ്യക്ഷനായി.
മന്ത്രി കെ കെ ശൈലജയുടെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 63.06 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള സജ്ജീകരണമാണ് പുതിയ കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്.
മൊകേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാജശ്രീ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി പി റഫീഖ്, കെ വി മുകുന്ദന്‍, വി പി ഷൈനി, ബ്ലോക്ക് പഞ്ചായ ത്തംഗങ്ങളായ കെ പി യൂസഫ്, എന്‍ പ്രസീത, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി എസ് നിഷ, സി പി ഐ എം പാനൂര്‍ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, കെ കുമാരന്‍, ടിപി ഹരിദാസന്‍, എന്‍ ഖാലിദ്, ഇ പി ബിജു, പ്രസന്ന ദേവരാജന്‍, അനില്‍ വളള്യായി  എന്നിവര്‍ സംസാരിച്ചു.