ഗവ.കോളേജ് തലശ്ശേരി, ചൊക്ലിയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. എം.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സിലാണ് നിയമനം. എം.എസ്സി.കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നെറ്റ്/പിഎച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും.

അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 17 ന് രാവിലെ പത്തിന്് ഇന്റര്‍വ്യൂവിന് ഹാജരാകണം