കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ തിരുവനന്തപുരത്തെ മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ എം.ടെക് മെക്കാനിക്കല്‍ ബിരുദധാരികളില്‍ നിന്നും കരാറടിസ്ഥാനത്തില്‍ അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകളും സഹിതം ഓഫീസര്‍ ഇന്‍ ചാര്‍ജ്, മോഡല്‍ ഫിനിഷിങ് സ്‌കൂള്‍, സയന്‍സ് ആന്റ് ടെക്നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി ജംഗ്ഷന്‍, തിരുവനന്തപുരം-695 033ന് മുന്‍പാകെ 20ന് രാവിലെ 10.30ന് നേരിട്ട് ഹാജരാകണം. ഫോണ്‍: 0471-2307733, 8547005050.