കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹൗസ് മാനേജര്‍, സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം), സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, കെയര്‍ ടേക്കര്‍, സെക്യൂരിറ്റി തസ്തികകളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 20ന് രാവിലെ 10.30ന് മലമ്പുഴ, ഐ.സി.ഡി.എസ് ഹാളില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോണ്‍: 0471-2348666. ഇ-മെയില്‍: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.