തിരുവനന്തപുരം: വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നിര്‍മിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഡയാലിസിസ് യൂണിറ്റുകള്‍ സജ്ജികരിക്കാനായി 9,000 ചതുരശ്ര അടിയില്‍ മൂന്നു കോടി ചെലവഴിച്ച് പുതിയ ബഹുനില മന്ദിരം ഇവിടെ നിര്‍മിച്ചിട്ടുണ്ട്. പത്ത് ഡയാലിസിസ് യൂണിറ്റുകള്‍ സജ്ജികരിച്ചിരിക്കുന്നതിനായി ഒരു കോടിയിലധികം രൂപയും ചെലവഴിച്ചു. ബഹുനിലമന്ദിരത്തിന്റെ മുകളിലത്തെ നിലവില്‍ പിഡിയാട്രിക്ക് സെന്ററും നിര്‍മിച്ചിട്ടുണ്ട്. ഒരു വര്‍ഷം കൊണ്ടാണ് ബഹുനില മന്ദിരത്തിന്റെയും ഡയാലിസിസ് യൂണിറ്റിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഡയാലിസിസ് യൂണിറ്റ് യഥാര്‍ത്ഥ്യമായതൊടെ വര്‍ക്കലയിലെ സാധാരണക്കാരായ നൂറുകണക്കിന് ആളുകള്‍ക്ക്് ഇതിന്റെ പ്രയോജനം ലഭിക്കും. വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നിലവിലുള്ള പഴയ കെട്ടിടങ്ങള്‍ പുന:നിര്‍മിക്കാന്‍ 44.5 കോടി രൂപയും കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.