പാലക്കാട്: ജില്ലാ ഇന്ഫര്മേഷന് ഓഫീസിന്റെ ആഭിമുഖ്യത്തില് ‘പാലക്കാടിന്റെ സുസ്ഥിര വികസനം’ എന്ന വിഷയത്തില് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെയുള്ള സംവാദവും അഭിപ്രായ രൂപീകരണവും നാളെ (ഫെബ്രുവരി 17) രാവിലെ 10.30 മുതല് ഉച്ചയ്ക്ക് ഒന്ന് വരെ ടോപ് ഇന് ടൗണ് ഓഡിറ്റോറിയത്തില് സംവാദം സംഘടിപ്പിക്കുന്നു. കില പ്രതിനിധി സി.പി ജോണ് സംവാദം നയിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്, ജില്ലാ ഇന്ഫര്മേഷന് ഓഫീസര് പ്രീയ.കെ.ഉണ്ണികൃഷ്ണന്, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള് എന്നിവര് പങ്കെടുക്കും
