ആലപ്പുഴ: ചെത്തി മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണോദ്ഘാടനം നാളെ (ഫെബ്രുവരി 17ന് )വൈകിട്ട് 5.30ന് ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിങ് ആന്‍ഡ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ നിര്‍വഹിക്കും. ധനകാര്യ, കയര്‍ വകുപ്പ് മന്ത്രി ഡോ.റ്റി.എം. തോമസ് ഐസക്ക് അധ്യക്ഷത വഹിക്കും. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍, അഡ്വ. എ.എം ആരിഫ് എം.പി എന്നിവര്‍ മുഖ്യാതിഥിയാകും. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ബി.റ്റി.വി കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരജ്ഞന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, വിവധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
