പാലക്കാട്: പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ട് നവംബര് വരെ നവകേരള മിഷന്റെ ഭാഗമായി ആവിഷ്‌കരിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രകാരം കിഫ്ബിയില് നിന്നും 50.38 കോടിയും പ്രാദേശിക തലത്തില് 10.39 കോടിയും ഉള്പ്പെട്ട 60.77 കോടി ചെലവില് ജില്ലയില് 1198 സ്‌കൂളുകള് ഹൈടെക്കായി. 281.92 കോടി ചിലവിലാണ് ജില്ലയില് സര്ക്കാര് -എയ്ഡഡ് സ്‌ക്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം നടപ്പാക്കിയത്. അടിസ്ഥാന സൗകര്യവികസനം എസ്.എസ്.കെ (സമഗ്രശിക്ഷ കേരള) യും ഹൈടെക്വത്ക്കരണം കൈറ്റുമാണ് (കേരള ഇന്ഫ്രസ്ട്രക്ച്ചര് ആന്ഡ് ടെക്‌നോളജി ഫോര് എഡ്യൂക്കേഷന്് നടപ്പാക്കിയത്.
സമഗ്രശിക്ഷ കേരളയുടെ ഫണ്ട് 5.15 കോടി, ജില്ലാ പഞ്ചായത്ത് ഫണ്ട് 9.1 കോടി, എം.എല്.എ. ഫണ്ട് 12.5 കോടിയ്ക്കു പുറമെ എം.പി. ഫണ്ടുകളില് നിന്നുള്പ്പെടെയുളള തുകയാണ് അടിസ്ഥാനസൗകര്യവികസനത്തിനായി വിനിയോഗിച്ചിട്ടുളളത്. ഒന്നു മുതല് ഏഴുവരെ ക്ലാസുകളുള്ള 875, എട്ടു മുതല് 12 വരെ ക്ലാസുകളുള്ള 323 സ്‌കൂളുകളാണ് ഹൈടെക്കായത്. അഞ്ച് കോടി കിഫ്ബി ഫണ്ടില് മണ്ഡലാടിസ്ഥാനത്തില് നിന്ന് ഓരോ വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി ഉയര്ത്തി. ആയിരത്തിന് മേല് കുട്ടികളുളള 41 വിദ്യാലയങ്ങള്ക്ക് മൂന്ന് കോടി, 500നും 1000ത്തിനും ഇടയില് കുട്ടികളുളള 36 സ്‌കൂളുകള്ക്ക് ഒരു കോടിയും അടിസ്ഥാന വികസന സൗകര്യങ്ങള്ക്കായി അനുവദിച്ചു. സെക്കന്ഡറി തലം വരെയുള്ള 20 വിദ്യാലയങ്ങള്ക്ക് സംസ്ഥാന സര്ക്കാര് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലാന് ഫണ്ടില് നിന്നും 20 കോടി, ഹയര്സെക്കന്ഡറി, വൊക്കേഷണല് ഹയര് സെക്കന്ഡറി വിഭാഗങ്ങളിലായി ആറ് വിദ്യാലയങ്ങള്ക്ക് 9.5 കോടിയും അനുവദിച്ചു.
ഹൈടെ്ക് വത്കരണത്തിന്റെ ഭാഗമായി ലാപ്ടോപ്, മള്ട്ടിമീഡിയ പ്രൊജക്ടര്, യു.എസ്.ബി സ്പീക്കര്, മൗണ്ടിംഗ് അക്സസറീസ്, സ്‌ക്രീന്, ഡി.എസ്.എല്.ആര് ക്യാമറ, മള്ട്ടി ഫംഗ്ഷന് പ്രിന്റര്, എച്ച്.ഡി വെബ്ക്യാം, ടെലിവിഷന് എന്നിവയും സ്‌കൂളുകളില് ഹൈസ്പീഡ് ബ്രോഡ്ബാന്ഡ് ഇന്റര്നെറ്റ് സൗകര്യവും ഏര്പ്പെടുത്തി.വട്ടേനാട് ജി.വി.എച്ച്.എസ്.എസും എടപ്പാലം പി.ടി.എം.വൈ.എച്ച്.എസ്.എസിലുമാണ് ഏറ്റവും കൂടുതല് ഐ.ടി ഉപകരണങ്ങള് സ്ഥാപിച്ചത്.