ഇടുക്കി: മുട്ടം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നിര്‍മ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ ചടങ്ങില്‍ അധ്യക്ഷനായി. പി.ജെ.ജോസഫ് എംഎല്‍എ, ഡീന്‍ കുര്യാക്കോസ് എം.പി. എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസഫ്, ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.വി. സുനിത, മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ ജോമോന്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ബിജു, ഗ്രാമ പഞ്ചായത്തംഗം ഡോളി രാജു, മുന്‍ പ്രിന്‍സിപ്പല്‍മാരായ പ്രൊഫ.റ്റി. ഔസേപ്പച്ചന്‍, കെ.ബി.വേണുഗോപാലന്‍ നായര്‍, എസ്.സിന്ധു, മുട്ടം ടിഎച്ച്‌വിഎസ്എസ് പ്രിന്‍സിപ്പല്‍ ടെസ്സി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണു സ്വാഗതവും പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയര്‍ സമദ് സുലൈമാന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ സുജി.പി. തേലക്കാട്ട് കൃതജ്ഞത പറഞ്ഞു.
ശാസ്ത്ര സാങ്കേതിക മേഖലയിലെ മാനവ വിഭവശേഷി വികസനം ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് (ഐ.എച്ച്.ആര്‍.ഡി.) യുടെ കീഴില്‍ തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ച കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഇതിനോടകം നിരവധി വിദ്യാര്‍ഥികളാണ് പഠനം പൂര്‍ത്തിയാക്കിയത്.
കോളേജിന്റെ വികസനം ലക്ഷ്യമിട്ട് കേരള സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 3.60 കോടി രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മൂന്ന് ഘട്ടങ്ങളായാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആദ്യഘട്ടത്തില്‍ അനുവദിച്ച 50 ലക്ഷം രൂപ മുടക്കി നാല് ക്ലാസ് റൂമുകളില്‍ ആയി 2744 ചതുരശ്ര അടിയാണ് പൂര്‍ത്തീകരിച്ചത്. രണ്ടാം ഘട്ടത്തില്‍ രണ്ടു കോടി രൂപ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ലാബ്, ഫാക്കല്‍റ്റി റൂമുകള്‍, ക്ലാസ് റൂമുകള്‍, ഇലക്ട്രോണിക്‌സ് ലാബ്, ടോയ്ലറ്റ് ബ്ലോക്ക്, ലേഡീസ് വെയിറ്റിംഗ് റൂം എന്നിവയ്ക്കായി 8931 ചതുരശ്ര അടിയും പൂര്‍ത്തീകരിച്ചു. മൂന്നാംഘട്ടത്തില്‍ 1.10 കോടി രൂപയുടെ ഉപയോഗിച്ച് കെട്ടിടത്തിന്റെ അവസാനഘട്ട നിര്‍മ്മാണവും പൂര്‍ത്തീകരിച്ചു. ഇതില്‍ കമ്പ്യൂട്ടര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് ലാബ്, ക്ലാസ് റൂമുകള്‍, പ്രിന്‍സിപ്പാള്‍ റൂം, പിഎ റൂം, റസ്റ്റ് റൂം, ഓഫീസ് റൂം, ടോയ്ലറ്റ് ബ്ലോക്ക്, സ്റ്റോര്‍ റൂം എന്നിവയ്ക്കായി 8156 ചതുരശ്ര അടിയുടെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത മുട്ടം ഐ എച്ച് ആർ ഡി കോളേജ് കെട്ടിടത്തിൻ്റെ ശിലാഫലകം പി ജെ ജോസഫ് എംഎൽഎ അനാച്ഛദനം ചെയ്യുന്നു. അഡ്വ.ഡീൻ കുര്യാക്കോസ് എം പി സമീപം മുട്ടം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നിര്‍മ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ ചടങ്ങില്‍ അധ്യക്ഷനായി. പി.ജെ.ജോസഫ് എംഎല്‍എ, ഡീന്‍ കുര്യാക്കോസ് എം.പി. എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസഫ്, ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.വി. സുനിത, മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ ജോമോന്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ബിജു, ഗ്രാമ പഞ്ചായത്തംഗം ഡോളി രാജു, മുന്‍ പ്രിന്‍സിപ്പല്‍മാരായ പ്രൊഫ.റ്റി. ഔസേപ്പച്ചന്‍, കെ.ബി.വേണുഗോപാലന്‍ നായര്‍, എസ്.സിന്ധു, മുട്ടം ടിഎച്ച്‌വിഎസ്എസ് പ്രിന്‍സിപ്പല്‍ ടെസ്സി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണു സ്വാഗതവും പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയര്‍ സമദ് സുലൈമാന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ സുജി.പി. തേലക്കാട്ട് കൃതജ്ഞത പറഞ്ഞു.
ശാസ്ത്ര സാങ്കേതിക മേഖലയിലെ മാനവ വിഭവശേഷി വികസനം ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് (ഐ.എച്ച്.ആര്‍.ഡി.) യുടെ കീഴില്‍ തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ച കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഇതിനോടകം നിരവധി വിദ്യാര്‍ഥികളാണ് പഠനം പൂര്‍ത്തിയാക്കിയത്.
കോളേജിന്റെ വികസനം ലക്ഷ്യമിട്ട് കേരള സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 3.60 കോടി രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മൂന്ന് ഘട്ടങ്ങളായാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആദ്യഘട്ടത്തില്‍ അനുവദിച്ച 50 ലക്ഷം രൂപ മുടക്കി നാല് ക്ലാസ് റൂമുകളില്‍ ആയി 2744 ചതുരശ്ര അടിയാണ് പൂര്‍ത്തീകരിച്ചത്. രണ്ടാം ഘട്ടത്തില്‍ രണ്ടു കോടി രൂപ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ലാബ്, ഫാക്കല്‍റ്റി റൂമുകള്‍, ക്ലാസ് റൂമുകള്‍, ഇലക്ട്രോണിക്‌സ് ലാബ്, ടോയ്ലറ്റ് ബ്ലോക്ക്, ലേഡീസ് വെയിറ്റിംഗ് റൂം എന്നിവയ്ക്കായി 8931 ചതുരശ്ര അടിയും പൂര്‍ത്തീകരിച്ചു. മൂന്നാംഘട്ടത്തില്‍ 1.10 കോടി രൂപയുടെ ഉപയോഗിച്ച് കെട്ടിടത്തിന്റെ അവസാനഘട്ട നിര്‍മ്മാണവും പൂര്‍ത്തീകരിച്ചു. ഇതില്‍ കമ്പ്യൂട്ടര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് ലാബ്, ക്ലാസ് റൂമുകള്‍, പ്രിന്‍സിപ്പാള്‍ റൂം, പിഎ റൂം, റസ്റ്റ് റൂം, ഓഫീസ് റൂം, ടോയ്ലറ്റ് ബ്ലോക്ക്, സ്റ്റോര്‍ റൂം എന്നിവയ്ക്കായി 8156 ചതുരശ്ര അടിയുടെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത മുട്ടം ഐ എച്ച് ആർ ഡി കോളേജ് കെട്ടിടത്തിൻ്റെ ശിലാഫലകം പി ജെ ജോസഫ് എംഎൽഎ അനാച്ഛദനം ചെയ്യുന്നു. അഡ്വ.ഡീൻ കുര്യാക്കോസ് എം പി സമീപം