മലപ്പുറം: മൂന്ന് കോടി രൂപ ചെലവഴിച്ച് റബറൈസ് ചെയ്ത് നവീകരിച്ച പെരുന്തല്ലൂര്‍ – ബീരാഞ്ചിറ റോഡിന്റെ ഉല്‍ഘാടനം ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി.ജലീല്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ശാലിനി, വൈസ് പ്രസിഡന്റ് ഫുക്കാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ഷാജഹാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. കുമാരന്‍, കെ. നാരായണന്‍, പി. മുനീര്‍, ഹരിദാസന്‍, കെ. മുഹമ്മദ് ഫിറോസ്, അനിരുദ്ധന്‍, ഉണ്ണി തുടങ്ങിയര്‍ പങ്കെടുത്തു.