കണ്ണൂർ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ യുവതി സൈക്കിള്‍ ക്ലബ് രൂപീകരണവും സൈക്കിള്‍ വിതരണവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ചൊവ്വ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം അംഗങ്ങളായ തേജസ്വിനി സന്തോഷ് കുമാര്‍, കൃപ വി മരിയ, സ്‌നേഹ രാജ്, കെ പ്രിയദര്‍ശിനി, സി ഗാഥ എന്നീ അഞ്ച് പേര്‍ക്കാണ് സൈക്കിള്‍ നല്‍കിയത്. സൈക്കിള്‍ ബ്രിഗേഡ് പ്രൊജക്ടിന്റെ ഭാഗമായി 30000 രൂപ ചെലവിലാണ് സൈക്കിള്‍ നല്‍കുന്നത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിസരത്ത് നടന്ന പരിപാടിയില്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം ബിജു കണ്ടക്കൈ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദ് പൃത്തിയില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഷിനിത്ത് പാട്യം തുടങ്ങിയവര്‍ പങ്കെടുത്തു.
