കാസർഗോഡ്: ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ കുമ്പള യൂണിറ്റിലേക്ക് അക്വാകള്‍ച്ചര്‍ പ്രൊമോട്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച ഫെബ്രുവരി 19 ന് ഉച്ചയ്ക്ക് 12 ന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. വി എച്ച് എസ് സി (ഫിഷറീസ്), ബി എസ് സി സുവോളജി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0467 2202537