കാസർഗോഡ്: ജില്ലയെ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷന്‍ നടപ്പാക്കുന്ന സി ഫോര്‍ യു പദ്ധതിയുടെ മടിക്കൈ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ നിര്‍വ്വഹിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് പ്രീത.എസ് അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്‌മണ്യന്‍ പദ്ധതി വിശദീകരണം നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രമ പദ്മനാഭന്‍, ജി.വി.എച്ച്.എസ്.എസ് പ്രഥമാധ്യാപകന്‍ സുരേഷ് കുമാര്‍, പ്രിന്‍സിപ്പാള്‍ രാജേഷ് സ്‌കറിയ, എന്‍.എസ്.എസ്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജേഷ് വിജയന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍.എം എന്നിവര്‍ സംസാരിച്ചു.

ആദ്യഘട്ടത്തില്‍ ജി.വി.എച്ച്.എസ്.എസ് മടിക്കൈ സെക്കന്റിലെ എന്‍.എസ്.എസ് യൂണിറ്റും പ്രാഥമിക ആരോഗ്യ കേന്ദ്രവും സഹകരിച്ചു കൊണ്ട് പഞ്ചായത്തിലെ ഹരിതകര്‍മസേന അംഗങ്ങളുടെ സഹായത്തോടെ റോഡിനു ഇരുവശങ്ങളിലുമുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് കൈമാറുകയാണ് ചെയ്തത്.