മലപ്പുറം:  ജില്ലയിലെ ആദ്യത്തെ ‘നാനോ മാര്‍ക്കറ്റ്’ മക്കരപ്പറമ്പ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുടുംബശ്രീ യൂനിറ്റുകളില്‍ ഉത്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങള്‍ ഇനി സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റ്, പ്യൂപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ലഭ്യമാകും. നാനോ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം  മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചോലക്കല്‍ കോയ നിര്‍വഹിച്ചു.  തറയില്‍ ചെറിയ മുസ്തഫ ആദ്യ ഉപഭോക്താവായി.
ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സുഹ്‌റാബി കാവുങ്ങല്‍, ഗ്രാമപഞ്ചായത്ത് അംഗം എ.പി രാമദാസ്, സപ്ലൈകോ താലൂക്ക് ഡിപ്പോ മാനേജര്‍ ശിവദാസ് പിലാപ്പറമ്പില്‍, കുടുംബശ്രീ അസി.മിഷന്‍ കോഡിനേറ്റര്‍ ബി.സുരേഷ് കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ പി.റെനീഷ്, ബ്ലോക്ക് കോഡിനേറ്റര്‍ സിന്ധു നായര്‍, ഔട്ട്‌ലെറ്റ് മാനേജര്‍ എ.പി അര്‍ജുന്‍ എന്നിവര്‍ പങ്കെടുത്തു.