●അവതാരകനായി കൃഷി മന്ത്രി;
പാട്ടുപാടി കൃഷി ഡയറക്ടർ
 
ആലപ്പുഴ: കർഷകർക്കായി സർക്കാർ ആരംഭിച്ച ഇന്ത്യയിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോ ഇന്ത്യയിൽ സർക്കാർ ഉടമസ്ഥതയിൽ കർഷകർക്കുവേണ്ടി ആരംഭിച്ച ആദ്യ കമ്മ്യൂണിറ്റി റേഡിയോ കുട്ടനാട് എഫ്.എം. 90.0′ ആലപ്പുഴയിൽനിന്ന് പ്രക്ഷേപണം ആരംഭിച്ചുകാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വവി.എസ്സുനിൽകുമാർ കർഷക ശ്രോതാക്കളോട് റേഡിയോയിലൂടെ സംസാരിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനംറേഡിയോയുടെ പ്രവർത്തന രീതികളെക്കുറിച്ചുള്ള ആദ്യ പരിപാടിയിൽ മന്ത്രിയും കൃഷി വകുപ്പ് ഡയറക്ടർ ഡോകെവാസുകിയും അവതാരകരായികണ്ണേ കലൈമാനേ… എന്ന പാട്ട് പാടി കൃഷി ഡയറക്ടർ ശ്രോതാക്കളുടെ മനം കവർന്നുആലപ്പുഴ കളർകോടാണ് സ്‌റ്റേഷൻ പ്രവർത്തിക്കുന്നത്. 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് പരിപാടികൾ ലഭ്യമാകുംകർഷകർക്കുള്ള അറിയിപ്പുകൾകൃഷിമൃഗസംരക്ഷണംക്ഷീരവികസന അറിവുകൾനാടൻപാട്ടുകൾകൃഷി വിശേഷങ്ങൾ തുടങ്ങി വിവിധങ്ങളും വ്യത്യസ്തവുമായ പരിപാടികൾ ശ്രോതാക്കളിലെത്തും. 50 വാട്ട്‌സ് ആണ് പ്രസരണ ശേഷിതുടക്കത്തിൽ രാവിലെ ഏഴു മുതൽ ഒമ്പതു വരെ രണ്ടുമണിക്കൂറാണ് പ്രക്ഷേപണംവൈകാതെ പ്രക്ഷേപണ സമയം ദീർഘിപ്പിക്കുംപ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ശീർഷക ഗാനത്തോടെയാണ് എല്ലാ ദിവസവും പരിപാടികൾ ആരംഭിക്കുകലൈവ് സ്റ്റുഡിയോയുടെയും റെക്കോഡിങ് സ്റ്റുഡിയോയുടെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.