ഇടുക്കി: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എസ്എസ്എല്‍സി പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് സെമിനാറിന്റെ ഇടുക്കി ജില്ലാ തല ഉദ്ഘാടനം മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തൊടുപുഴ നഗര സഭ ഉപാധ്യക്ഷ ജെസ്സി ജോണി നിര്‍വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡാന്റ്‌റി ജോസഫ് അധ്യക്ഷയായി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി.എസ്. ബിന്ദു സ്വാഗതവും പി.എ. സലിം കുട്ടി മുഖ്യ പ്രഭാഷണവും നടത്തി. ഷിജി ജെയിംസ്, സിസ്റ്റര്‍ രജിന്‍, ജിബിന്‍ മാത്യു, ടിബിന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നിഖില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നയിച്ചു.

ഫോട്ടോ

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ യുവജന കേന്ദ്രവും ചേര്‍ന്ന് മുതലക്കോടത്ത് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നഗരസഭാ ഉപാദ്ധ്യക്ഷ ജെസ്സി ജോണി ഉദ്ഘാടനം ചെയ്യുന്നു.