തീരദേശ സാക്ഷരതാ – തുല്യതാ പരിപാടിയുടെ ഭാഗമായി ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള പരിശീലനം കൊട്ടിയം അനിമേഷന്‍ സെന്ററില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. തീരദേശത്തുള്ളവര്‍ സാക്ഷരരാകുന്നതിനൊപ്പം അവരില്‍ പരിസ്ഥിതി ബോധം കൂടി സൃഷ്ടിക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
തുടര്‍പഠനം ശക്തമാക്കുക വഴി മേഖലയിലുള്ളവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാകും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഫിഷറീസ് വകുപ്പ് ഏറ്റെടുക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ എം. നൗഷാദ് എം. എല്‍. എ. അധ്യക്ഷനായി. സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. പി. എസ്. ശ്രീകല, ജില്ലാ കോര്‍ഡിനേറ്റര്‍ സി. കെ. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അക്ഷരസാഗരം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഇ. വി. അനില്‍ കുമാര്‍ ക്‌ളാസിന് നേതൃത്വം നല്‍കി.