തൃശ്ശൂർ: നാഷണല്‍ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായുള്ള പുതിയ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍അധ്യക്ഷനായിരുന്നു.ജലത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ചും പ്രളയം,വരള്‍ച്ച മുതലായ പ്രകൃതി ദുരന്തങ്ങളുടെ സാധ്യതയെ പറ്റിയുള്ള പഠനങ്ങള്‍ക്കും ഈ പരിശീലന കേന്ദ്രം സഹായകരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.ജലസംരക്ഷണവും ജലവിനിയോഗവും എങ്ങനെ കാര്യക്ഷമമാക്കാം എന്ന പഠനത്തിന് വേണ്ടിയും അതിന് പരിശീലനം നല്‍കുന്നതിനുമായാണ് നാഷണല്‍ ഹൈഡ്രോളജി പ്രൊജക്റ്റ് പ്രാധാന്യം നല്‍കുന്നത്.
രണ്ടു നിലകളിലായി 336.48 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പരിശീലന കേന്ദ്രം. ഓഫിസ് മുറി, ലൈബ്രറി ഹാള്‍, ഡെയിനിങ് ഹാള്‍, ലോഞ്ച് എന്നിവ അടങ്ങുന്ന രണ്ടാമത്തെ നിലയുടെ വിസ്തീര്‍ണ്ണം 156.48 ചതുരശ്ര മീറ്ററാണ്.1 00 പേര്‍ക്ക് ഒരേസമയം പരിശീലനം നല്‍കാവുന്ന ഒന്നാമത്തെ നിലയുടെ വിസ്തൃതി 110.20 ചതുരശ്ര മീറ്ററാണ്. 52.50 ലക്ഷം രൂപയ്ക്കാണ് പണി പൂര്‍ത്തീകരിച്ചത്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.