തൃശ്ശൂർ: കാടുകുറ്റി പഞ്ചായത്ത് ചാത്തൻചാൽ നവീകരണത്തിന്റെ ഒന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ നിർവഹിച്ചു. ബി ഡി ദേവസ്സി എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എം പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസ്, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, കൊരട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു തുടങ്ങിയവർ പങ്കെടുത്തു.
