2016 ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിലെ ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച സംവരണ വ്യവസ്ഥ ലംഘിച്ചതിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും എൽ.ബി.എസ് ഡയറക്ടർക്കും സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്.പഞ്ചാപകേശൻ കാരണം കാണിക്കൽ നോട്ടീസ് നൽകി.

മലപ്പുറം ജില്ലയിലെ എടപ്പാൾ നടുവട്ടം വല്ലൂരാൻ ഹൗസിൽ അബ്ദുൾ നാസറിന്റെ മകൻ ഭിന്നശേഷിക്കാരനായ സൽമാൻ റാഷിദിന് കാരണം കൂടാതെ പാരാമെഡിക്കൽ കോഴ്‌സിലേയ്ക്കുള്ള പ്രവേശനം സംബന്ധിച്ച സംവരണ വ്യവസ്ഥകൾ ലംഘിച്ചതായുള്ള പരാതിയിലാണ് നടപടി. സംവരണാവകാശം ലംഘിക്കപ്പെട്ട കുട്ടിക്ക് നിയമപ്രകാരം കോഴ്‌സിന് പ്രവേശനം നൽകുകയോ അല്ലെങ്കിൽ നടപടി കൈക്കൊള്ളാതിരിക്കാൻ നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനുള്ളിൽ കാരണം ഭിന്നശേഷി കമ്മീഷണറേറ്റിൽ ബോധിപ്പിക്കാനോ ആണ് നിർദ്ദേശം.