കോട്ടയം: ജന്മനാ 80 ശതമാനം വൈകല്യം ബാധിച്ച്  കിടപ്പിലായ മകൻ അഭിജിത്തിൻ്റെ ചികിത്സയ്ക്ക് സഹായം തേടിയാണ് അമ്മ ഗീത വൈക്കം നാനാടത്ത് നടക്കുന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിലെത്തുന്നത്.   24 കാരനായ അഭിജിത്തിൻ്റെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുള്ളതിനാൽ  തലയാഴം ഉല്ലല്ല കുറിഞ്ഞിക്കാട്ടുതറ ഗീതയ്ക്ക് മറ്റൊരു ജോലിക്ക് പോകാൻ സാധിക്കാത്ത സ്ഥിതിയാണ്. ഭർത്താവ് മരിച്ച ഇവർക്ക് മൂത്ത മകൻ കൂലിപ്പണി വേല ചെയ്ത് ലഭിക്കുന്നത് മാത്രമാണ് വരുമാനം.   മന്ത്രി പി. തിലോത്തമൻ അഭിജിത്തിന് 25,000 രൂപ ചികിത്സാ സഹായം അനുവദിച്ചു.