ആലപ്പുഴ: പരിതാപകരമായ അവസ്ഥയിൽനിന്ന് സർക്കാർ സ്‌കൂളുകളെ മികച്ച നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാരിനു കഴിഞ്ഞതായി പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരൻ പറഞ്ഞു. കിഫ്ബിയിൽനിന്ന് അഞ്ചു കോടി രൂപ ചെലവിൽ നിർമിച്ച അമ്പലപ്പുഴ മോഡൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ ശിലാഫലക അനാച്ഛാദനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അമ്പലപ്പുഴ നിയമസഭ മണ്ഡലത്തിൽ വിദ്യാഭ്യാസമേഖലയുടെ അടിസ്ഥാനസൗകര്യവികസനത്തിനായി മാത്രം 80 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി. എം.എൽ.എ., ആസ്തി വികസന ഫണ്ടിൽനിന്ന് 45 കോടി രൂപ സ്‌കൂളുകളുടെ വികസനത്തിനായി നൽകിയതായും മന്ത്രി പറഞ്ഞു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കവിത, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം ആർ. ജയരാജ്, ഗ്രാമപഞ്ചായത്തംഗം സുഷമ രാജീവ്, വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ. കുമാർ, എം.കെ. പ്രസന്നൻ, ദീപ റോസ്, നെസർ അമ്പലപ്പുഴ, ജയന്തി, ഡോ. കെ.എസ്. വികാസ്, എസ്. കവിരാജ്, ആർ. ഉണ്ണിക്കൃഷ്ണൻ, എച്ച്.എം. മിനി, വാഹിദ് എന്നിവർ പങ്കെടുത്തു.