രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തത് 585 പേർ
പാലക്കാട്: ജില്ലയില് ഇന്ന് (ഫെബ്രുവരി 18) രജിസ്റ്റർ ചെയ്ത 400 കോവിഡ് മുന്നണി പോരാളികളിൽ 306 പേർക്ക് കുത്തിവെയ്പ് എടുത്തു. ഇതോടെ ജില്ലയിൽ ആദ്യ ഡോസ് വാക്സിൻ എടുത്തവരുടെ എണ്ണം 26045 ആയി. കൂടാതെ രജിസ്റ്റർ ചെയ്ത 619 ആരോഗ്യ പ്രവർത്തകരിൽ 585 പേർക്ക് രണ്ടാം ഡോസ് കുത്തിവെയ്പും നൽകിയിട്ടുണ്ട്. ഇതോടെ രണ്ടാം ഡോസ് കുത്തിവെയ്പ് എടുത്തവരുടെ എണ്ണം 1963 ആയി. വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്തതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.10 വാക്സിനേഷൻ കേന്ദ്രങ്ങളിലായി 11 സെഷനുകളിലായിട്ടാണ് ഇന്ന് കുത്തിവെയ്പ് നടത്തിയത്.