പാലക്കാട്: കേരളത്തില് ഏറ്റവും കൂടുതല് വികസനപ്രവര്ത്തനങ്ങള് നടപ്പാക്കിയ കാലഘട്ടമാണ് ഇതെന്ന് പട്ടികജാതി-പട്ടികവര്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക- പാര്ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്. മന്ത്രിയുടെ എം.എല്.എ ഫണ്ടും ആസ്തിവികസന ഫണ്ടും അംബേദ്കര് സ്വയംപര്യാപ്ത ഗ്രാമഫണ്ടും ഉപയോഗിച്ച് നിര്മ്മാണം ആരംഭിക്കുന്നതും പൂര്ത്തിയായതുമായ 12 പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും വീഡിയോ കോണ്ഫറന്സിലൂടെ നിര്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രളയം, കോവിഡ് പോലുള്ള ദുരന്തകാലഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും വലിയ രീതിയിലുള്ള വികസനപ്രവര്ത്തനങ്ങള്ക്കാണ് കേരളം സാക്ഷിയായതെന്ന് മന്ത്രി പറഞ്ഞു. മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള വികസനപ്രവര്ത്തനങ്ങളാണ് നടപ്പാക്കുന്നത്. ജനങ്ങളുടെ ചിരകാലസ്വപ്നമായിരുന്ന ആറങ്ങാട്ടുകടവ് പാലം, തെന്നിലാപുരം പാലം എന്നിവയും യാഥാര്ത്ഥ്യമായി വരികയാണ്. സര്ക്കാരിന്റെ നിര്ണായക ശ്രമങ്ങളിലൂടെയാണ് വികസന പ്രവര്ത്തനങ്ങള് നടപ്പാക്കുന്നത്. വരുന്ന തലമുറയ്ക്ക് മണ്ഡലത്തില് പ്രതീക്ഷയോടെ കാണാവുന്ന ബൃഹത്തായ പദ്ധതികളാണ് ഇക്കാലയളവില് നടപ്പാക്കുന്നതെന്നും മന്ത്രി എ.കെ ബാലന് പറഞ്ഞു.
ഓരോ കോടി വീതം ചെലവില് വടക്കഞ്ചേരി ചെക്കിണി എസ്.സി കോളനി, കണ്ണമ്പ്ര കുന്നിശ്ശേരിപ്പറമ്പ് എസ്.സി കോളനി, കണ്ണമ്പ്ര കുണ്ടന്ചിറ എസ്.സി കോളനി, കണ്ണമ്പ്ര നടത്തിപ്പാറ-രക്കാണ്ടി എസ്.സി കോളനി, പോരിങ്ങോട്ടുകുറിശ്ശി ചീരാക്കുളമ്പ് എസ്.സി കോളനി, കോട്ടായി മുരുന്നിക്കാട് എസ്.സി കോളനി എന്നിവയുടേയും 10 ലക്ഷം വീതം ചിലവില് പുതുക്കോട് തിരുവടി കോനത്ത് റോഡ്, കണ്ണമ്പ്ര കൊക്കിക്കുളമ്പ് റോഡ് എന്നിവയുടേയും 15 ലക്ഷം ചിലവില് കുത്തനൂര് കുടുംബശ്രീ കെട്ടിടം, 20 ലക്ഷം ചിലവില് കണ്ണമ്പ്ര സംഘം കലാസമിതി വായനശാല കെട്ടിടം എന്നിവയുടേയും പ്രവൃത്തി ഉദ്ഘാടനമാണ് മന്ത്രി നിര്വഹിച്ചത്. കൂടാതെ നിര്മ്മാണം പൂര്ത്തിയാക്കിയ തോലനൂര് ഗവ. ആര്ട്സ് & സയന്സ് കോളേജ് കെട്ടിടം (25 ലക്ഷം), കോട്ടായി ചെറുകുളം ക്ഷീരോത്പാദക സഹകരണസംഘം കെട്ടിടം(12.5 ലക്ഷം) എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്വഹിച്ചു.
അതത് കേന്ദ്രങ്ങളില് നടന്ന പരിപാടിയില് കെ.ഡി പ്രസേനന് എം.എല്.എ, ആലത്തൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കുത്തനൂര്, പെരിങ്ങോട്ടുകുറിശ്ശി, കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലിസ്സി സുരേഷ്, ഹസീന ടീച്ചര്, ടി.സഹദേവന്, രാധാ മുരളി, എ. സതീഷ് എന്നിവരും കുഴല്മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, പാലക്കാട് ജില്ലാ പട്ടികവര്ഗ വികസന ഓഫീസര് കെ. മല്ലിക, ജില്ലാ പട്ടികജാതി വികസന ഓഫീസര് എം.ജെ. അരവിന്ദാക്ഷന് ചെട്ടിയാര്, പാലക്കാട് ജില്ലാ എല്.എസ്.ജി.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര് ജി.എസ് അനീഷ്, എന്നിവര് പങ്കെടുത്തു.