പാലക്കാട്: ജില്ലാ ടൂറിസം പ്രമോഷന് കൗണ്സിലിന്റെ നേതൃത്വത്തില് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, പാലക്കാട് ഒ. വി വിജയന് സ്മാരക സമിതി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ഉത്സവം 2021’ ഫെബ്രുവരി 20 ന് വൈകിട്ട് ആറിന് രാപ്പാടി ഓപ്പണ് എയര് ഓഡിറ്റോറിയത്തില് വി.കെ ശ്രീകണ്ഠന് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള് അധ്യക്ഷനാകും.
രാപ്പാടി ഓപ്പണ് എയര് ഓഡിറ്റോറിയം, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്ഡ്രന്സ് പാര്ക്ക്, തസ്രാക്ക് ഒ വി വിജയന് സ്മാരകം എന്നിവിടങ്ങളില് ഫെബ്രുവരി 20 മുതല് 26 വരെ വൈകിട്ട് ആറ് മുതല് വിവിധ കലാപരിപാടികളോടെയാണ് ‘ഉത്സവം 2021’ സംഘടിപ്പിക്കുന്നത്.
പരിപാടിയില് പാലക്കാട് നഗരസഭാ ചെയര്പേഴ്‌സണ് കെ പ്രിയ മുഖ്യാതിഥിയാകും. തോല്പ്പാവക്കൂത്ത് ആചാര്യന് പത്മശ്രീ രാമചന്ദ്ര പുലവരെ ആദരിക്കും. ജില്ലാ കലക്ടര് മൃണ്മയി ജോഷി, ഒ വി വിജയന് സ്മാരക സമിതി സെക്രട്ടറി ടി ആര് അജയന്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര് പി ഐ സുബൈര് കുട്ടി, ഡി.ടി.പി.സി സെക്രട്ടറി കെ ജി അജേഷ് എന്നിവര് സംസാരിക്കും.
വേദിയും കലാപരിപാടികളും
തീയതി, കലാരൂപം, ആര്ട്ടിസ്റ്റ് എന്നിവ ക്രമത്തില്
രാപ്പാടി ഓപ്പണ് എയര് ഓഡിറ്റോറിയം
ഫെബ്രുവരി 20- തിറയാട്ടം- പുതിയമഠം തെയ്യം നാടന് കലാകേന്ദ്രം
ഫെബ്രുവരി 20- വട്ട മുടിയാട്ടം- കാഞ്ഞൂര് നാട്ടു പൊലിമ
ഫെബ്രുവരി 21- മാരിയാട്ടം- കെ കുമാരന്
ഫെബ്രുവരി 21- കഥാപ്രസംഗം- വെണ്മണി രാജു
ഫെബ്രുവരി 22- ഇലഞ്ഞിത്തറമേളം- മേള കലാരത്‌നം കലാമണ്ഡലം ശിവദാസ്
ഫെബ്രുവരി 22- പൂരക്കളി- മോനച്ച ശ്രീ ഭഗവതി ക്ഷേത്രം
ഫെബ്രുവരി 23- തെയ്യാട്ട്- ദൃശ്യ കലാകേന്ദ്രം
ഫെബ്രുവരി 23- ഏഴുവട്ടംകളി- കലാധരന്
ഫെബ്രുവരി 24- തിറയും പൂതനയും – അമ്മ കലാസമിതി
ഫെബ്രുവരി 24- തിടമ്പുനൃത്തം- പുതുമന ഗോവിന്ദന് നമ്പൂതിരി
ഫെബ്രുവരി 25- നാടന് പാട്ട്- ഷൈലജ പി അമ്പു
ഫെബ്രുവരി 25- ചാക്യാര്കൂത്ത്- അനൂപ് ടി
ബാപ്പുജി ചില്ഡ്രന്സ് പാര്ക്ക്, ശ്രീകൃഷ്ണപുരം
ഫെബ്രുവരി 20- നിണബലി- ബിജേഷ് പണിക്കര് ബി. പി
ഫെബ്രുവരി 20- മുടിയാട്ടം- മണികണ്ഠന് ടി
ഫെബ്രുവരി 21- വേലകളി- ഗോത്രകല ഇന്റര്നാഷണല് പടയണി ഫൗണ്ടേഷന്
ഫെബ്രുവരി 21- പാഠകം- കലാമണ്ഡലം ഉണ്ണികൃഷ്ണന് നമ്പ്യാര്
ഫെബ്രുവരി 22- കോല്കളി- അനില് പുത്തനത്ത്
ഫെബ്രുവരി 22- നങ്ങ്യാര്കൂത്ത് -സജിത എ ജി
ഫെബ്രുവരി 23- പുള്ളുവന് പാട്ടും തിരുവുഴിച്ചിലും – സുധീര് മുള്ളൂര്ക്കര
ഫെബ്രുവരി 23- വില്ലടിച്ചാന് പാട്ട്- സുധാകരന് കേളോത്ത്
ഫെബ്രുവരി 24- ഇടയ്ക്ക നാദലയം- തൃപ്പൂണിത്തുറ കൃഷ്ണദാസ്
ഫെബ്രുവരി 24- നാടന് പാട്ട് -സുനില് പി കുമാര്
ഫെബ്രുവരി 25- മിഴാവില് തായമ്പക- രാഹുല് അരവിന്ദ്
ഫെബ്രുവരി 25- ശാസ്താംപാട്ട്- അഖില കേരള ശാസ്താംപാട്ട് കലാകാര സമിതി
ഫെബ്രുവരി 26 -നാടന്കല -വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി
ഫെബ്രുവരി 26- കരക മയൂരനൃത്തം- മോഹന്ദാസ് എന്. കെ
ഒ വി വിജയന് സ്മാരകം, തസ്രാക്ക്
ഫെബ്രുവരി 26- കളമെഴുത്തും പുള്ളുവന്പാട്ടും – നാഗരാജ കലാവേദി
ഫെബ്രുവരി 26- പൊറാട്ടു കളി- സി ചാമുണ്ണി