തൃശ്ശൂർ: വടക്കാഞ്ചേരി ബ്ലോക്ക് ബജറ്റിൽ ഉത്പാദന മേഖലയിൽ മുൻഗണന. ഉത്പാദന മേഖലയിൽ 7 കോടി 30 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ഇതിൽ ശീതീകരിച്ചപച്ചക്കറി സംഭരണ കേന്ദ്രത്തിനു വേണ്ടി 5 കോടി 75 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി നഫീസ അധ്യക്ഷയായ ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ സി വി സുനിൽ കുമാർ ബജറ്റ് അവതരിപ്പിച്ചു.വടക്കാഞ്ചേരി ബ്ലോക്കിന്റ 2020- 21 വർഷത്തെ പുതുക്കിയ ബജറ്റും 2021 -22 വർഷത്തേക്കുള്ള പുതിയ ബജറ്റ് എസ്റ്റിമേറ്റുമാണ് അവതരിപ്പിച്ചത്. 46,44,62,155രൂപ ആകെ വരവും 46,16,34,890രൂപയുടെ തൻവർഷ ചെലവും 28,27,265രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2020-21 വർഷത്തെ പുതുക്കിയ ബജറ്റാണ് അവതരിപ്പിച്ചത്.
സേവന മേഖലയിൽ ഒരു കോടി രൂപ പട്ടികജാതി കോളനി സമഗ്ര വികസനത്തിനും 10 ലക്ഷം രൂപ എരുമപ്പെട്ടി സി എച്ച് സിയിൽ മാമോഗ്രാം സ്ഥാപിക്കുന്നതിനും മാറ്റി വച്ചിട്ടുണ്ട്.പശ്ചാത്തല മേഖലയിൽ കൊടുമ്പ് ചാത്തൻചിറ റോഡിനു 5 കോടി 80ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.വിവിധ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.