തൃശ്ശൂർ:  ജില്ലാ ശിശുക്ഷേമ സമിതിയുടെ വാര്‍ഷിക പൊതുയോഗം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഡെപ്യൂട്ടി കലക്ടര്‍ പി എ വിഭൂഷണന്‍ മുഖ്യാഥിതിയായ യോഗത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ഡോ. എം എന്‍ സുധാകരന്റെ അധ്യക്ഷത വഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതിയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും നടപ്പ് വര്‍ഷത്തെ പദ്ധതികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ശിശുദിനത്തില്‍ ശിശുക്ഷേമ സമിതി പുറത്തിറക്കിയ സ്റ്റാമ്പ് ഡിസൈന്‍ ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥി സി ജെ അഖിലിനെ യോഗത്തില്‍ അഭിനന്ദിച്ചു. ചലച്ചിത്രാസ്വാദന ക്യാമ്പ്, അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവല്‍, ദേശീയ സഹവാസ ക്യാമ്പ്, ജില്ലാതല വര്‍ണോത്സവം, സംസ്ഥാനതല വര്‍ണോത്സവം, ശിശുദിനാഘോഷം, ദേശീയ ചിത്രരചനാ മത്സരം, ജില്ലാ സഹവാസ ക്യാമ്പ്, തണല്‍, അമ്മത്തൊട്ടില്‍, ഓട്ടിസം സെന്റര്‍ തുടങ്ങിയ ജില്ലാ ശിശുക്ഷേമ സമിതിയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി എന്‍ ചെല്ലപ്പന്‍,
ജോയിന്റ് സെക്രട്ടറി പി കെ വിജയന്‍, ഡിസ്ട്രിക്ട് വിമന്‍സ് വെല്‍ഫയര്‍ ഓഫിസര്‍ എം കെ പശുപതി, ട്രഷറര്‍ ഡോ.പി ഉഷ, അംഗങ്ങളായ ഡോ. പി ഭാനുമതി, ബിന്നി ഇമ്മട്ടി, കെ ജി മോഹനന്‍, പി എന്‍ ഭാസ്‌കരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.