പാലക്കാട്:  കുട്ടികളിലും ഗര്ഭിണികളിലും പ്രതിരോധ കുത്തിവെപ്പ് പൂര്ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഊർജ്ജിത മിഷന് ഇന്ദ്രധനുഷ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വല്ലപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില് മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർവ്വഹിച്ചു. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.കെ അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.
കേരളത്തിലെ അഞ്ച് ജില്ലകളില് നടപ്പിലാക്കുന്ന പദ്ധതിയില് പാലക്കാടുളള അഞ്ച് ബ്ലോക്കുകള് ഉള്പ്പെട്ടിട്ടുണ്ട്. അലനല്ലൂര്, കൊപ്പം, ചളവറ, ചാലിശ്ശേരി, കടമ്പഴിപ്പുറം എന്നീ ബ്ലോക്കുകളിലാണ് ഊർജ്ജിത ഇന്ദ്രധനുഷ് ദൗത്യം നടപ്പിലാക്കുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് ദൗത്യം നടപ്പിലാക്കുത്. ആദ്യഘട്ടം 2021 ഫെബ്രുവരി 22 മുതലുളള പതിനഞ്ച് പ്രവൃത്തി ദിനങ്ങളും രണ്ടാംഘട്ടം മാര്ച്ച് 22 മുതലുളള പതിനഞ്ച് പ്രവൃത്തി ദിനങ്ങളിലുമാണ് നടപ്പിലാക്കുന്നത്.
ജില്ലയില് ഇതിനായി 173 വാക്സിനേഷന് കേന്ദ്രങ്ങള് ഉണ്ടായിരിക്കും. രാവിലെ 9 മണി മുതല് വൈകിട്ട് 4 മണി വരെയാണ് കുത്തിവെപ്പ്. അഞ്ച് ബ്ലോക്കുകളിലായി 14221 കുട്ടികളെയും 153 ഗര്ഭിണികളെയുമാണ് ഇതില് ലക്ഷ്യം വയ്ക്കുത്. ഇന്ദ്രധനുഷിന്റെ ഭാഗമായി വാക്സിനേഷന് എടുക്കാന് വിട്ടുപോയ അഞ്ച് വയസ്സിനു താഴെയുളള കുട്ടികളുടെയും ഗര്ഭിണികളുടെയും പട്ടിക തയ്യാറാക്കുകയും വെബ്സൈറ്റില് അപ്ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ ദൗത്യം വിജയകരമായി പൂര്ത്തീകരിക്കുതിന് കളക്ടറുടെ നേതൃത്വത്തില് ജില്ലാ ടാസ്ക് ഫോഴ്സ് ചേരുകയും പ്രവര്ത്തനങ്ങള് വിലയിരുത്തുകയും കൂടാതെ ബ്ലോക്ക് മെഡിക്കല് ആഫീസര്മാരുടെ ശില്പ്പശാല നടത്തുകയും ആരോഗ്യ പ്രവര്ത്തകര്ക്ക് പരിശീലനം നല്കുകയും ചെയ്തിട്ടുണ്ട്.
ജില്ലാ ആർ സി.എച്ച് ഓഫീസർ ഡോ. അനിത വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രദീപ സുദീപ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ആയിഷത്ത് സുഹൈന, ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ റനീഷ ഉണ്ണി, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ.സാബു വാർഡ് മെമ്പർമാരായ അബ്ദുൾ റഷീദ്, ഹരിഗോവിന്ദൻ, ബിന്ദു സന്തോഷ്, റഹീം, മുഹമ്മദ് റഫീക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സത്യഭാമ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ: ഗീതു മരിയ ജോസഫ്, ജില്ലാ എഡ്യൂക്കേഷൻ മീഡിയാ ഓഫീസർ സന്തോഷ് കുമാർ, വല്ലപ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.മൊയ്തീൻ എന്നിവർ സംസാരിച്ചു