മലപ്പുറം: താനൂര്‍ ഹാര്‍ബറിന്റെ ശിലാഫലകം അനാച്ഛാദനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നേരിട്ടെത്തി നിര്‍വഹിച്ചു. ചടങ്ങില്‍ മന്ത്രിയെ ഉപഹാരം നല്‍കി മത്സ്യത്തൊഴിലാളികള്‍ ആദരിക്കുകയും ചെയ്തു.ഇന്നലെ വൈകീട്ട് 3.30ഓടെയായിരുന്നു ചടങ്ങ്. വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എ അധ്യക്ഷനായി. കിന്‍ഫ്ര ഡയറക്ടര്‍ ഇ. ജയന്‍, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ സി.ലത, മത്സ്യഫെഡ് ചെയര്‍മാന്‍ ചിത്തരഞ്ജന്‍, കേരള മത്സ്യത്തൊഴിലാളി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ പി.പി കുഞ്ഞിരാമന്‍, താനൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ പി.ടി അക്ബര്‍, ഇ.കുമാരി, ആരിഫ സലിം, സുചിത്ര സന്തോഷ്, റൂബി ഫൗസി ടീച്ചര്‍, ഹംസു മേപ്പുറത്ത്, ഒകെ തങ്ങള്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.കെ മുഹമ്മദ് കോയ തുടങ്ങിയവര്‍ പങ്കെടുത്തു.
