സുസ്ഥിരവികസന പ്രചാരണപരിപാടിയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസരചനാ മത്സരം നടത്തി. ‘സുസ്ഥിരവികസനം പ്രാദേശിക സര്‍ക്കാറുകളിലൂടെ’ എന്ന വിഷയത്തില്‍ ബുധനാഴ്ച കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിക്കും.
