കോഴിക്കോട് സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 27-ന് (ശനിയാഴ്ച )രാവിലെ 10.30-ന് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
പ്ലേസ്‌മെന്റ് ഓഫീസര്‍ (യോഗ്യത : എം.ബി.എ/ എം.എസ്.ഡബ്ല്യു), നഴ്‌സിംഗ് ട്രെയിനര്‍ (ബി.എസ്.സി. നഴ്‌സിംഗ്/ ജി.എന്‍.എം), ബിസിനസ്സ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് ( ബിരുദം), ട്രെയിനര്‍ – ഹോസ്പിറ്റാലിറ്റി (ബിരുദം/ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്), ജി.എസ്.ടി പ്രാക്ടീഷണര്‍ (ബികോം , കമ്പ്യൂട്ടര്‍ പരിജ്ഞാനം / ജി.എസ്.ടി ), ഓഫീസ് സ്റ്റാഫ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ് (പ്ലസ് 2 , കമ്പ്യൂട്ടര്‍ പരിജ്ഞാനം), മാര്‍ക്കറ്റിംഗ് മാനേജര്‍ ( ബിരുദം ), ബില്ലിംഗ് സ്റ്റാഫ് (പ്ലസ് 2), സെയില്‍സ് എക്‌സിക്യൂട്ടീവ്, ( എസ്.എസ്.എല്‍.സി) താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250/- രൂപ ഒറ്റ തവണ ഫീസ് അടച്ചും ് പങ്കെടുക്കാം.
പ്രായപരിധി 35 വയസ്. വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക,
ഫോണ്‍ – 0495 – 2370176
