‍കൊല്ലം:  ജില്ലയില് ഇന്ന് 902 പേര്‍ കോവിഡ് രോഗമുക്തി നേടി. 447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 439 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 73 പേര്‍ക്കാണ് രോഗബാധ. കാവനാട്-എട്ട്, കപ്പലണ്ടിമുക്ക്, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ ആറു വീതവും കോട്ടയ്ക്കകം, തൃക്കടവൂര്‍ ഭാഗങ്ങളില്‍ നാലു വീതവും ആശ്രാമം, ജയന്‍നഗര്‍, മുണ്ടയ്ക്കല്‍ പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതരുള്ളത്.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-17, കരുനാഗപ്പള്ളി-എട്ട്, കൊട്ടാരക്കര-അഞ്ച്, പരവൂര്‍-നാല് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ കുളക്കട, മൈലം എന്നിവിടങ്ങളില്‍ 15 വീതവും പെരിനാട്, ശൂരനാട് തെക്ക് ഭാഗങ്ങളില്‍ 13 വീതവും തഴവ-12, ചവറ-11, ആദിച്ചനല്ലൂര്‍, കുലശേഖരപുരം, കുളത്തൂപ്പുഴ, തേവലക്കര, പന്മന, മയ്യനാട് മൈ നാ ഗപ്പള്ളി പ്രദേശങ്ങളില്‍ 10 വീതവും ചടയമംഗലം, വിളക്കുടി, എന്നിവിടങ്ങളില്‍ ഒന്‍പതു വീതവും അലയമണ്‍, കല്ലുവാതുക്കല്‍, ഭാഗങ്ങളില്‍ എട്ടു വീതവും കുന്നത്തൂര്‍, നെടുമ്പന, പോരുവഴി പ്രദേശങ്ങളില്‍ ഏഴു വീതവും കരവാളൂര്‍, തലവൂര്‍, തൃക്കോവില്‍വട്ടം, തൊടിയൂര്‍, നെടുവത്തൂര്‍, പവിത്രേശ്വരം, വെട്ടിക്കവല, ശാസ്താംകോട്ട, എന്നിവിടങ്ങളില്‍ ആറു വീതവും ഇളമാട്, കുണ്ടറ, തൃക്കരുവ, പത്തനാപുരം, പിറവന്തൂര്‍, പൂതക്കുളം, ഭാഗങ്ങളില്‍ അഞ്ചുവീതവും ഇട്ടിവ, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ നാലു വീതവും ഇടമുളയ്ക്കല്‍, ഇളമ്പള്ളൂര്‍, ചിതറ, മേലില എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയാണ് രോഗബാധിതരുടെ എണ്ണം.