തരൂര് മണ്ഡലത്തില് കാലവര്ഷക്കെടുതിയില് തകര്ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി ദുരന്തനിവാരണ വകുപ്പില് നിന്നും 1.80 കോടിയുടെ ഭരണാനുമതി ലഭിച്ചു. 2020-2021ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്ത്തനങ്ങളുടെ ഭാഗമായാണ് തുക അനുവദിച്ചിരിക്കുന്നത്. വടക്കഞ്ചേരി പഞ്ചായത്തിലെ വടക്കതെക്കേത്തറ- വലിയകുളം- ചെല്ലുവടി റോഡ്, കൊളക്കോട്- പരുവാശ്ശേരി റോഡ്, പരുവാശ്ശേരി- ചല്ലിപ്പറമ്പ് റോഡ്, കണ്ണമ്പ്ര പഞ്ചായത്തിലെ കാരപ്പൊറ്റ സര്വജന ഹൈസ്‌കൂള്, പന്തലാംപാടം- പറയംപ്പെറ്റ കോളനി റോഡ്, ആര് മംഗലം ഗ്രാമം തെക്കേത്തറ റോഡ്, നെടുകത്തറ- ചുങ്കതൊടി റോഡ്, പുതുക്കോട് പഞ്ചായത്തിലെ മൊതയംകോട് കോളനി റോഡ്, തച്ചനടി- ചെറുകാഞ്ഞിരക്കോട് റോഡ്, കുതിരംപറമ്പ്- അരങ്ങാട്ടുകടവ് റോഡ്, തരൂര് പഞ്ചായത്തിലെ പഴമ്പാലക്കോട്- സ്‌കൂള്പടി, അയ്യപ്പസംഘം റോഡ്, നാവായത്ത്പടി- ചേരിങ്കല് റോഡ്, കരിങ്കുളങ്ങര- കമ്മാന്തറ റോഡ്, കാവശ്ശേരി പഞ്ചായത്തിലെ മാടമ്പിക്കാട് റോഡ്, കോതപുരം റോഡ്, കുത്തന്നൂര് പഞ്ചായത്തിലെ മണിയമ്പാറ – പനയംപാടം റോഡ്, പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ കരിങ്കുളം- മണ്ടകത്തിന്കാവ്- കൊളവന്കാട് റോഡ്, കോട്ടായി പഞ്ചായത്തിലെ ചെമ്പരത്തിയാംപറമ്പ് റോഡ് എന്നിവയുടെ നവീകരണത്തിനാണ് തുക അനുവദിച്ചത്.