മണ്ണാര്‍ക്കാട് താലൂക്കിലെ അരിയൂര്‍ വില്ലേജ് ആര്യനമ്പി ദേവസ്വം, തച്ചനാട്ടുകര വില്ലേജ് ഇളംകുന്ന് ദേവസ്വം, അലനല്ലൂര്‍ വില്ലേജ് ഞറളത്ത് ദേവസ്വം, ആലത്തൂര്‍ താലൂക്ക് കോട്ടായി വില്ലേജ് ചിമ്പ ദേവസ്വം എന്നിവിടങ്ങളില്‍ ട്രസ്റ്റിമാരായി സന്നദ്ധസേവനം നടത്താന്‍ താല്‍പര്യമുള്ള ഹിന്ദുമത വിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ചിമ്പ ദേവസ്വം, ഞറളത്ത് ദേവസ്വം എന്നിവിടങ്ങളിലേക്ക് അപേക്ഷിക്കുന്നവര്‍ മെയ് 21നകവും ഇളംകുന്ന് ദേവസ്വം, ആര്യനമ്പി ദേവസ്വം എന്നിവിടങ്ങളിലേക്ക് മെയ് 30നകവും മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്‌പെകടറുടെ ഓഫീസില്‍ നിന്നും അപേക്ഷാഫോറം ലഭിക്കും.
