പാലക്കാട്: സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി പച്ചമലയാളം കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നാലു മാസമാണ് കോഴ്‌സിന്റെ കാലാവധി. താല്‍പര്യമുള്ളവര്‍ സാക്ഷരതാ മിഷന്റെ ബ്ലോക്ക് തലങ്ങളിലുള്ള വികസന കേന്ദ്രങ്ങളിലും പഞ്ചായത്ത് തലത്തിലുള്ള തുടര്‍ വിദ്യാ കേന്ദ്രങ്ങളിലും ബന്ധപ്പെടാം. ഫോണ്‍ 0491-2505179.
