- ജില്ലയിലെ ഉള്‍നാടന്‍ മല്‍സ്യോല്‍പാദനത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കരാറടിസ്ഥാനത്തില്‍ എന്യൂമേറേറ്റരെ താല്‍ക്കാലികമായി നിയമിക്കുന്നു. പ്രതിമാസ വേതനം 25,000 രൂപ. മറ്റ് ആനുക്കൂല്യങ്ങള്‍ക്ക് അര്‍ഹതയില്ല. ഫിഷറീസില്‍ ബിരുദം അല്ലെങ്കില്‍ ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്‌സ്, ഫിഷറീസ് ടാക്‌സോണമി ഉള്‍പ്പെടുന്ന ബിരുദാനന്തര ബിരുദമുണ്ടാവണം. പ്രായപരിധി 18നും 35 നും മധ്യേ. വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക്‌ലിസ്റ്റ്, പ്രായോഗിക പരിജ്ഞാനം, വയസ്സ്, മേല്‍വിലാസം തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ബയോഡാറ്റ സഹിതം മെയ് 22ന് വൈകീട്ട് അഞ്ചിനകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മലമ്പുഴ പി.ഒ, പാലക്കാട് 678651 ല്‍ എത്തിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരം 0491-2815245.
