പാലക്കാട്: പറളി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പദ്ധതിയില്‍ പ്ലംബര്‍ കം മീറ്റര്‍ റീഡര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഐ.ടി.ഐ/ ഐ.ടി.സിയില്‍ പ്ലംബിങ് കോഴ്‌സോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം മെയ് 21ന് വൈകീട്ട് മൂന്നിനകം പറളി പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ എത്തിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
