കാസര്‍ഗോഡ്:  ബിആർഡിസിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും മൈക്രോസൈറ്റ്, ഇ-ബ്രോഷർ, പരിഷ്‌ക്കരിച്ച വെബ്‌സൈറ്റ് പ്രകാശനവും ഫെബ്രുവരി 27ന് ഉച്ച 12ന് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ടൂറിസം സംരഭകത്വ വികസനത്തിനും നിക്ഷേപം അഭിവൃദ്ധിപ്പെടുത്തുന്നതിനുമാണ് മൈക്രോസൈറ്റ്. ജില്ലയിലെ പുഴകളുടെയും അനുബന്ധ ടൂറിസം കേന്ദ്രങ്ങളുടെയും വിവരണം അടങ്ങിയതാണ് ഇ-ബ്രോഷർ.
കോട്ടക്കുന്ന് ബേക്കൽ കോട്ടയ്ക്ക് സമീപം പുതിയ ഓഫീസ് കെട്ടിടത്തിൽ നടക്കുന്ന ചടങ്ങിൽ കെ. കുഞ്ഞിരാമൻ എം.എൽ.എ അധ്യഷനാവും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാവും.
സന്നദ്ധ സംഘടനകൾക്ക് അപേക്ഷിക്കാം

ഗാർഹികാതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്ന നിയമം-2005ലെ 10 (1) വകുപ്പ് പ്രകാരം സർവീസ് പ്രൊവൈഡിംഗ് സെന്ററായി രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ള സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം ജില്ലാ വനിത-ശിശു വികസന ആഫീസിൽ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് അഞ്ച് വൈകീട്ട് അഞ്ച് മണി. ഫോൺ: 04994 293060