ഇടുക്കി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 26ന് പ്രഖ്യാപിച്ചതിനാല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പ്രസ്തുത സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുളള ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ മാര്‍ച്ച് മൂന്നിനകം നീക്കം ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും കട്ടപ്പന, തൊടുപുഴ മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍ക്കും എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. അടിയന്തിര പ്രാധാന്യത്തോടെ നിര്‍വഹിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
