പാലക്കാട്: മലയാള സിനിമയിലെ നവ ഭാവുകത്വത്തിന് പിന്നിൽ കേരളാ രാജ്യാന്തര ചലച്ചിത്രമേളയുടെ സ്വാധീനം വലുതാണെന്ന് സംവിധായകന് ലാല് ജോസ് . പുതിയ തലമുറയ്ക്ക് ലോകത്തിന്റെ മാറ്റങ്ങള് ഉള്ക്കൊണ്ടു സിനിമ ചെയ്യാനുള്ള ആത്മ വിശ്വാസമാണ് മേള പകർന്നു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു . ചലച്ചിത്ര മേളയുടെ 25 വര്ഷത്തെ ബൃഹത് ചരിത്രം പരിചയപ്പെടുത്തുന്ന ഫോട്ടോപ്രദര്ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്കാദമി ചെയർമാൻ കമല് സെക്രട്ടറി അജോയ് ചന്ദ്രൻ , വൈസ് ചെയര് പേഴ്‌സണ് ബീന പോള് ,എക്സിക്യൂട്ടീവ് അംഗം സിബി മലയില്, ജനറൽ കണ്വീനര് ടി.ആര്. അജയൻ തുടങ്ങിയവർ പങ്കെടുത്തു. അക്കാദമി വൈസ് ചെയര്പെഴ്സ്ൻ ബീന പോളും, അക്കാദമി ജനറൽ കൗൺസിൽ അംഗം സജിത മഠത്തിൽ ,ജോജി എന്നിവർ ഉൾപ്പെടുന്ന സംഘമാണ് ഫോട്ടോ പ്രദർശനം ഒരുക്കിയിരിക്കുന്നത് .