പാലക്കാട്‍: പാലക്കാടിന് പുതിയൊരു ചലച്ചിത്ര സംസ്ക്കാരം സമ്മാനിക്കാൻ രാജ്യാന്തര ചലച്ചിത്രമേള ഉപകരിക്കുമെന്ന് പ്രശസ്ത സാഹിത്യകാരൻ മുണ്ടൂര് സേതുമാധവന്. ജില്ലയിൽ ആദ്യമായെത്തുന്ന മേളയിലെ ചിത്രങ്ങളിലൂടെ ലോകത്തിന്റെ മാറ്റം പാലക്കാട്ടുകാർക്കു ദർശിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. മേളയുടെ മീഡിയാ സെല് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
അക്കാദമി ചെയര്മാന് കമല്, വൈസ് ചെയര്പേഴ്സണ് ബീനാ പോള്, സെക്രട്ടറി അജോയ് ചന്ദ്രന്, അക്കാദമി എക്സിക്യൂട്ടീവ് അംഗം സിബി മലയില്,ജനറല് കണ്വീനര് ടി ആര് അജയന്, ജി പി രാമചന്ദ്രന് , പ്രിയ കെ ഉണ്ണികൃഷ്ണന് തുടങ്ങിയവർ പങ്കെടുത്തു .കേരള ഫിലിം ചേമ്പര് മുന് ഭാരവാഹി എന് നന്ദകുമാറാണ് ഫെസ്റ്റിവല് ഓഫീസ് ഉദ്ഘാടനം ചെയ്തത് . പ്രിയദര്ശിനി തീയേറ്റര് കോംപ്ലക്സിലാണ് ഫെസ്റ്റിവല് ഓഫീസും, മീഡിയ സെല്ലും സജ്ജീകരിച്ചിരിക്കുന്നത്.