കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ്ങ് ഉദ്യോഗസ്ഥരായി നിയമിക്കുന്നതിന് ജീവനക്കാരുടെ വിവരങ്ങള്‍ മാര്‍ച്ച് ഒന്നിനകം സമര്‍പ്പിക്കാത്ത സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, ബാങ്ക്/ എയ്ഡഡ് സ്ഥാപനങ്ങളിലെ ഓഫീസ് മേധാവികള്‍ അടിയന്തിരമായി വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. അല്ലാത്തപക്ഷം കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കും. പോളിങ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ വില്ലേജ് ഓഫീസ് മുഖാന്തിരം നല്‍കുന്നതിനാണ് നിര്‍ദ്ദേശിച്ചിരുന്നത്.