കൊല്ലം: കുട്ടികളുടെ ജൈവവൈവിദ്ധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി കോവിഡ് മഹാമാരിയും ജൈവവൈവിദ്ധ്യ സംരക്ഷണവും എന്ന വിഷയത്തില്‍ നടത്തുന്ന വിവിധ ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തുന്നു. പ്രോജക്ട് അവതരണം, ഉപന്യാസം, പെയിന്റിംഗ്, ഫോട്ടോഗ്രഫി, പോസ്റ്റര്‍ നിര്‍മ്മാണം, പെന്‍സില്‍ ഡ്രോയിംഗ്, വീഡിയോ നിര്‍മാണം(മൊബൈല്‍) തുടങ്ങിയവയാണ് ഇനങ്ങള്‍. പങ്കെടുക്കാന്‍ അപേക്ഷിക്കേണ്ട രീതിയും മറ്റ് വിവരങ്ങളും www.keralabiodiversity.org വെബ്‌സൈറ്റിലും 04742724740 നമ്പരിലും ലഭിക്കും.