പാലക്കാട്:  നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്‌ട്രോങ് റൂമുകളിലും വോട്ടെണ്ണല് കേന്ദ്രങ്ങളിലും സി.സി.ടി.വി ക്യാമറ ലഭ്യമാക്കുന്നതിന് താത്പര്യമുള്ളവരില് നിന്ന് ക്വട്ടേഷന് ക്ഷണിച്ചു. കുറഞ്ഞത് രണ്ട് എം.ബി, 1080 പി റെസൊല്യൂഷന്, എല്ലാ സ്റ്റേഷനിലും ഒരു ടി.ബി ഡി.വി.ആര് അടങ്ങിയ സി.സി.ടി.വി ഉപകരണങ്ങളാണ് ആവശ്യമുള്ളത്. പാലക്കാട് കലക്ടറേറ്റിലെ ഐ.ടി സെല് വെബ് കാസ്റ്റിങ് നോഡല് ഓഫീസര്ക്കാണ് ക്വട്ടേഷന് സമര്പ്പിക്കേണ്ടത്. ക്വട്ടേഷന് പുറത്ത് ‘CCTV for Strong Rooms & Counting Centres of GE to Kerala LAC 2021, Palakkad’ എന്ന് രേഖപ്പെടുത്തണം. മാര്ച്ച് ഏഴിന് രാവിലെ 11 വരെ ക്വട്ടേഷനുകള് സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12 ന് ക്വട്ടേഷനുകള് തുറക്കും.