കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേര്‍ത്തല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറ് എഞ്ചിനീയറിംഗ് കോളേജുകളിലെ എന്‍.ആര്‍.ഐ സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 30 വൈകിട്ട് നാലു വരെ www.ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റിലൊ മേല്‍പറഞ്ഞ കോളേജുകളുടെ വെബ്‌സൈറ്റ് വഴിയോ അപേക്ഷ നല്‍കണം. ഓരോ കോളേജിലേയ്ക്കും പ്രത്യേകം അപേക്ഷ നല്‍കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട,് നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും അപേക്ഷഫീസായ 500 രൂപയുടെ ഡിഡിയും സഹിതം  ജൂണ്‍ രണ്ട് വൈകുന്നേരം അഞ്ചിനകം  പ്രവേശനം ആഗ്രഹിക്കുന്ന  കോളേജില്‍ നല്‍കണം.