സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.  പ്ലസ് ടൂ യോഗ്യതയുളളവര്‍ക്ക് ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, വെബ് ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ്, വീഡിയോ ഗ്രാഫി, നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, ഡിജിറ്റല്‍  സ്റ്റില്‍ ഫോട്ടോഗ്രാഫി, എന്നീ കോഴ്‌സുകളിലേക്ക് മെയ് 30നകം അപേക്ഷിക്കണം. താത്പര്യമുളളവര്‍ തിരുവനന്തപുരം കവടിയാര്‍ ടെന്നീസ് ക്ലബിനു സമീപമുളള സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോണ്‍: 0471 2721917, 8547720167