കാസർഗോഡ്: നിയമസഭാ തെരെഞ്ഞടുപ്പില്‍ പോളിംങ് ബൂത്തുകളില്‍ സ്‌പെഷ്യല്‍ പോലിസ് ഓഫീസര്‍മാരാകാന്‍ അവസരം. വിമുക്ത ഭടന്മാര്‍, റിട്ട.പോലിസ് ഉദ്യോഗസ്ഥര്‍, മറ്റു സേനാ വിഭാഗത്തില്‍ നിന്നും വിരമിച്ചവര്‍, എന്‍.സി.സി, സ്റ്റുഡന്റ് പോലിസ് കേഡറ്റ് തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ച 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മാര്‍ച്ച് എട്ടിനകം അടുത്തുള്ള പോലിസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ പോലീസ് മേധാവി പി ബി രാജീവ് അറിയിച്ചു.